ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ടീമിനും താരങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നത്. കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ താനും കൂടെയുണ്ടെന്ന് മമ്മൂട്ടി കുറിച്ചു. ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍

‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ.. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകള്‍’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ഫൈനല്‍ കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന സഹല്‍ പരിശീലനം ആരംഭിച്ചിതായി കോച്ച് ഇവാന്‍ വുകോമാനോവിച്ച് സ്ഥിരീകരിച്ചു. സഹല്‍ പൂര്‍ണ ഫിറ്റാണെന്നാണ് വുകോമാനോവിച്ച് വെളിപ്പെടുത്തി. എന്നാല്‍, നായകന്‍ അഡ്രിയാന്‍ ലൂണ ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News