തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഡോ. വി കെ വിജയന്‍, ചെങ്ങറ സുരേന്ദ്രന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തെക്കേ നടയിലെ പന്തലിലാണ് ചടങ്ങ് നടന്നത്. ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐഎഎസ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതിയുടെ ആദ്യയോഗം ഡോ വി കെ വിജയനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. തൃശൂര്‍ ശ്രീകേരളവര്‍മ കോളജ് മുന്‍ അധ്യാപകനാണ്. വേലൂര്‍ സ്വദേശിയാണ്. സിപിഐ പ്രതിനിധിയാണ് മുന്‍ എംപിയായ ചെങ്ങറ സുരേന്ദ്രന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News