‘അവനെയങ്ങു തട്ടിയേക്കൂ..’ സംവിധായകന്‍ രഞ്ജിത്ത് നിര്‍ദ്ദേശം നല്‍കി ചാക്കോച്ചന്‍
സംവിധായകന്‍ രഞ്ജിത്ത് ശങ്കറും നടന്‍ കുഞ്ചാക്കോ ബോബനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു. ചാക്കോച്ചന്റെ പേരിലുള്ള ഒരു ട്രോള്‍ രഞ്ജിത്ത് അയച്ചു കൊടുത്തപ്പോഴുള്ള ചാക്കോച്ചന്റെ പ്രതികരണമാണ് വാട്സാപ്പ് ചാറ്റിലുള്ളത്. ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ് എന്ന തലക്കെട്ടിലുള്ള ചിത്രത്തിലെ ചാക്കോച്ചന്റെ ഗെറ്റപ്പോടെയുള്ള ഒരു ട്രോളാണ് ചാക്കോച്ചന് രഞ്ജിത്ത് ശങ്കര്‍ അയച്ചു കൊടുത്തത്.
ട്രോള്‍ കണ്ട് ചാക്കോച്ചന്റെ മറുപടി ഉടനടി വന്നു. ‘എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നായിരുന്നു മറുപടി. ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും ആ സിനിമ താന്‍ കണ്ടിട്ടില്ലെന്നും കാണാമെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. ഇതിന് ‘അവനെയങ്ങു തട്ടിയേക്കൂ..’ എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. സംവിധായകന്‍ നടന്‍ എന്നതിലുപരിയുള്ള സൗഹൃദമാണ് ഇരുവരുടേയും ഇടയിലുള്ളത്.