Home-bannerNationalNews

മഹാരാഷ്ട്ര പ്രതിസന്ധി,നാളെ പിന്തുണക്കത്ത് ഹാജരാക്കണം,ഹര്‍ജി പരിഗണിയ്ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. നാളെ രാവിലെ 11 മണിയ്ക്ക് ഹര്‍ജി വീണ്ടും സുപ്രീംകോടതി പരിഗണിയ്ക്കും.എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന ശിവസേന ആവശ്യം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങള്‍. പ്രമുഖ അഭിഭാഷകരാണ് ഇരുകൂട്ടര്‍ക്കും വേണ്ടി ഹാജരായത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker