30.6 C
Kottayam
Friday, April 26, 2024

ബൈസണ്‍വാലി അപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Must read

ഇടുക്കി: ബൈസണ്‍വാലി വാഹനാപകടത്തില്‍ പരുക്കേറ്റവരുമായിപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രാജകുമാരി സ്വദേശിയായ ഡ്രൈവര്‍ ജിന്റോയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ തൊഴിലാളികളെ തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ് തേനി ടൗണില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ഇവരെ പിന്നീട് മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇടുക്കി ബൈസണ്‍വാലിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. തൊഴിലാളികളുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സൂര്യനെല്ലി സ്വദേശി കാര്‍ത്തിക, അമല എന്നിവരാണ് മരിച്ചത്. പത്ത് പേര്‍ക്ക് പരുക്കേറ്റു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week