ഫതേഹ്പുര്‍: കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച് കഴിയാൻ യുവതി മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ ഫതേഹ്പുരിലാണ് സംഭവം. തട്ടിക്കൊണ്ട് പോയ മൂന്ന് വയസുകാരിയെ പഞ്ചാബിലെ ജലന്ധറില്‍ നിന്നും കണ്ടെത്തി. ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മായിയായ ഇരുപതുകാരിയും കാമുകനും പോലീസ് പിടിയിൽ. നിഷു ദ്വിവേദി (20), നവ്ദീപ് സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്.
ചെവ്വാഴ്ചയാണ് നിഷു കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയേയും കൊണ്ട് അവര്‍ ജലന്ധറിലുളള നവ്ദീപ് സിംഗിന്റെ അടുത്തേക്ക് പോകുകയായിരുന്നു. ഹോട്ടലില്‍ ഭര്‍ത്താവും ഭാര്യയും എന്ന വ്യാജേന താമസിക്കാനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നും നിഷു വെളിപ്പെടുത്തി. വെളളിയാഴ്ച ജലന്ധറിലെത്തിയ പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News