KeralaNews

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ബോഡി ബിൽഡർ പ്രവീൺ പ്രവീണ്‍ നാഥ്‌ ആത്മഹത്യ ചെയ്തു

കൊച്ചി: വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ്‌ജെൻഡർ ദമ്പതികളിൽ ഒരാൾ ജീവനൊടുക്കി. കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ബോഡി ബിൽഡർ ആയ പ്രവീൺ നാഥാണ് ആത്മഹത്യ ചെയ്തത്. തൃശൂരിലെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വിവരം അറിഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

മരണ വാർത്ത അറിഞ്ഞ് സീമ വിനീത് ഇങ്ങനെ കുറിച്ചു

‘ഓരോ പ്രതീക്ഷകളോടെ പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ ആ ജീവിതം കൈവിട്ടു പോയി എന്ന് തോന്നിതുടങ്ങിയ നിമിഷം മരണം എന്ന ചിന്തക്ക് മുന്നേ നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കാമായിരുന്നു പ്രവീൺ… ?? ആ അമ്മ എങ്ങിന സഹിക്കും’

ട്രാൻസ് വ്യക്തികളായ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് വിവാഹിതരായത് പാലക്കാട് വച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ഇരുവരും പരസ്പരം അടുത്തറിഞ്ഞശേഷം ആണ് ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിക്കുന്നത്.

കയ്‌പേറിയ നാളുകൾ പിന്നിട്ട് വിവാഹം

ഇരുവരും ഒന്നിച്ചപ്പോൾ പൂർണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളുമുണ്ടായിരുന്നു. മറ്റ് ട്രാൻസ് ജെന്ററുകളെ പോലെ തന്നെ ഇവർക്കും പറയാനുള്ളത് കയ്‌പേറിയ നാളുകളെ കുറിച്ചായിരുന്നു. ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു. 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോഓർഡിനേറ്ററായി പ്രവർത്തിക്കുകയായിരുന്നു.

റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഇഷ്ട മേഖലയായ മോഡലിങ്ങിനും ചെയ്തുവരുന്നു.. പ്രവീൺ നാഥിന്റെ അതിജീവന കഥയും അടുത്തിടെ സൈബർ ലോകത്ത് ചർച്ചയായിരുന്നു. അടുത്തിടെയാണ് പ്രവീൺ തന്റെ ജീവിതത്തിലേക്ക് ഐഷുവിനെ ക്ഷണിച്ചത്. ഇരുവരും തങ്ങൾക്ക് ഒരുമിച്ചു പോകാൻ സാധിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്.

സ്വത്വം വെളിപ്പെടുത്തിയ കാലം മുതൽ വിവാഹം വരെയുള്ള ജീവിതം ഇവർക്ക് അതിജീവനത്തിന്റെ നാളുകളായിരുന്നു. സ്വത്വം വെളിപ്പെടുത്തിയ കാലത്ത് വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നീട് ഇവരെ ചേർത്തുപിടിച്ചു. കേൾക്കാൻ ആഗ്രഹിക്കാത്തതുമായ ഒരുപാട് ചോദ്യങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വന്നതെന്ന് പ്രവീൺ പറഞ്ഞിരുന്നു. സർജറി സമയത്ത് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും പിന്നീട് തങ്ങലെ അംഗീകരിച്ചെന്ന് പ്രവീണും ഐഷുവും പറഞ്ഞിരുന്നു. ആകാക്ഷയോടെ ആളുകൾ ചോദിക്കുന്ന പല ചോദ്യങ്ങളും മാനസികമായി ബുദ്ധിമുട്ടിക്കുന്നതാണ്. ഒരിക്കലും നമ്മളോട് ചോദിക്കരുതെന്ന് കരുതുന്ന ചില ചോദ്യങ്ങളുണ്ട്. അത് തന്നെയാണ് ചില ആളുകൾ റിപ്പീറ്റ് ചെയ്തുകൊണ്ട് ചോദിക്കുന്നതെന്നും പ്രവീൺ പറഞ്ഞിരുന്നു.

ഒരു പെൺകുട്ടിയുമായി പ്രണയത്തിലായത് വീട്ടുകാർ അറിഞ്ഞതോടെ 18-ാം വയസ്സിൽ വീട്ടിൽനിന്നിറങ്ങി. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സഹയാത്രികയുടെ സഹായത്തോടെയാണ് പ്രവീൺ അന്നു വീടുവിട്ടിറങ്ങിയത്. അന്വേഷിച്ചു വന്ന വീട്ടുകാർ പറഞ്ഞത് നന്നായി പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും മാത്രം. മഹാരാജാസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ലിംഗമാറ്റത്തിന്റെ ആദ്യ പടിയായ ഹോർമോൺ ചികിത്സയ്ക്ക് പ്രവീൺ തയ്യാറെടുക്കുന്നത്. 2019 ൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വീട്ടുകാർ പിന്തുണച്ചെങ്കിലും നാട്ടുകാർ വെറുതേ വിട്ടില്ല. കളിയാക്കലും പരിഹാസവും മടുത്ത് പ്രവീൺ വീണ്ടും നാടുവിട്ടു. തൃശൂരിലെത്തിയ പ്രവീൺ ഇപ്പോഴും സഹയാത്രികയിൽ കോഓർഡിനേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു.

നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ പത്തിരട്ടി നെഗറ്റീവായുള്ള ട്രോമയാണ് നമ്മൾ നേരിടേണ്ടി വരിക. നമ്മുടെ മാനസിക ആരോഗ്യത്തിന് ആരും അത്ര പ്രധാന്യം നൽകുന്നില്ല. ഇതിനെയൊക്കെ അതിജീവിച്ചാണ് മിസ്റ്റർ കേരള ട്രാൻസ്‌മെൻ കോമ്പറ്റീഷനിൽ പങ്കെടുത്തത്. ആദ്യം മത്സരിച്ചത് മിസ്റ്റർ തൃശൂരായിരുന്നു. അത് കഴിഞ്ഞ് മിസ്റ്റർ കേരളയും പിന്നീട് ഇന്റർനാഷനിലേക്ക് മത്സരിച്ചത്.

എറണാകുളത്ത് പഠിക്കുമ്പോൾ ഫിറ്റ്നസിനായി മാത്രം ജിമ്മിൽ പോകുന്ന പതിവേ ഉണ്ടായിരുന്നോള്ളൂ. ജിമ്മിലും അത്ര നല്ല നോട്ടങ്ങൾ അല്ല പ്രവീൺ നേരിട്ടത്. തൃശൂരിൽ എത്തിയപ്പോൾ താമസസ്ഥലമായ പൂങ്കുന്നത്തിന് അടുത്തുള്ള ജിം ആണ് പ്രവീണിന്റെ ജീവിതം മാറ്റി മറിച്ചത്.

അതേസമയം ഐഷുവിന് ഐഡന്ററിറ്റി പുറത്തുപറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു. വീട്ടിലും വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് തനിക്ക് ഇതേ കുറിച്ച് മനസിലായത്. ആ സമയത്ത് മുടിയൊക്കെ വളർന്നിരുന്നു. അതൊക്കെ മുറിച്ചുമാറ്റി വീട്ടുകാർ തന്നെ ജിമ്മിലേക്ക് അയച്ചിരുന്നു. അണുങ്ങളായാൽ ജിമ്മിൽ പോയി ശരീരം ശരിയാക്കണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്. രണ്ട് വർഷത്തെ ഇവരുടെ സൗഹൃദത്തിന് ഒടുവിലാണ് പ്രവീണും ഐഷുവും വിവാഹതരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker