കൊല്ലത്ത്‌ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു; കൊലപാതകം തർക്കത്തിനിടെ, ആക്രമിച്ചത്‌ മൺവെട്ടികൊണ്ട്‌

കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷമായി സജുവും പ്രിയങ്കയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ പ്രിയങ്കയും രണ്ട് ആണ്‍ മക്കളും അമ്മയും കഴിയുന്ന വാടക വീട്ടിലേക്ക് സജു എത്തിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന മണ്‍വെട്ടിയുടെ കൈ ഉപയോഗിച്ച് പ്രിയങ്ക സജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റുവീണ സജു ഉടന്‍തന്നെ മരിച്ചുവെന്നാണ് വിവരം.

കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ചത് ഭാര്യ പ്രിയങ്ക തന്നെയാണ്. പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News