Home-bannerKeralaNews

കാസർകോട്ടെ അധ്യാപികയുടെ മരണം കൊലപാതകെന്ന് തെളിഞ്ഞു, സഹപ്രവർത്തകനായ ഡ്രോയിംഗ് അധ്യാപകൻ കസ്റ്റഡിയിൽ, നിർണായക തെളിവ് ലഭിച്ചത് കാറിൽ നിന്ന്

കാസർകോഡ്: അധ്യാപികയെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത ക്ലൈമാക്സ്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. അധ്യാപിക
രൂപശ്രീയുടെ  കൊലപാതകത്തിൽ പ്രതിയെന്ന് കണ്ടെത്തിയ  പ്രവർത്തകൻ കൂടിയായ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ
ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.
അധ്യാപികയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു എന്നാണ്  കണ്ടെത്തൽ. ഇയാളുടെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ
നിന്നും രൂപശ്രീയുടെ  മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഈ
വാഹനത്തിലാണ് മൃതദേഹം കടൽക്കരയിൽ എത്തിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച  സ്കൂളിൽ പോയ രൂപശ്രീയെ കാണാതായിരുന്നു. ഭാര്യയെ കാണാനില്ലെന്ന  ഭർത്താവിന്റെ  പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്തു നിന്നും രൂപശ്രീയുടെ മൃതദേഹം കണ്ടെത്തി. തലമുടി പൂർണ്ണമായി കൊഴിഞ്ഞ നിലയിൽ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട്
കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker