Home-bannerKeralaNewsRECENT POSTS
കൊറോണ വൈറസ്; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍
കോട്ടയം: കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം. കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ നിലവില്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളല്‍ വ്യക്തമാക്കിയിരുന്നു. ചൈനയില്‍ വൈറസ് ബാധിച്ച് ഇതുവരെ 25 പേരാണ് മരണത്തിനു കീഴടങ്ങിയത്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News