Home-bannerKeralaNews
കോട്ടയത്ത് എ.സി.വി.ഓഫീസിൽ തീപിടുത്തം. കോടികളുടെ നഷ്ടം;കേബിളും ബ്രോഡ്ബാൻറും തടസ്സപ്പെടും
കോട്ടയം: എം.സി.റോഡിൽ സ്റ്റാർ ജംഗ്ഷനിലെ എ.സി.വി.യുടെ കൺട്രോൾ റൂമിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടം;കേബിളുകൾ പൂർണ്ണമായി കത്തി നശിച്ചു, കോട്ടയം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ ഭാഗികമായും കേബിൾ സേവനങ്ങൾ ഇതിനെ തുടർന്ന് നിലച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് കൺട്രോൾ റൂമിൽ നിന്ന് സ്ഫോടന ശബ്ദമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു, പിന്നാലെ രൂക്ഷഗന്ധമുള്ള കറുത്ത പുക പരിസരമാകെ നിറഞ്ഞു, ജീവനക്കാർ തൊട്ടടുത്ത ബ്യൂറോ റൂമിലേക്ക് ഓടിക്കയറിയതിനാൽ അത്യാഹിതം ഒഴിവായി, തുടർന്ന് ഫയർഫോഴ്സെത്തിയെങ്കിലും അവർക്കും ആദ്യം ഉള്ളിലേക്ക് കടക്കാനായില്ല, ഷോർട്ട് സർക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം, നഗരത്തിൽ കേബിൾ സംപ്രേക്ഷണം പൂർണമായി നിലച്ചിട്ടുണ്ട്, മറ്റിടങ്ങളിൽ കേബിളെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജീവനക്കാർ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News