InternationalNews
കൊവിഡ് വാക്സിന്‍ എടുത്താല്‍ മദ്യം സൗജന്യം! വാഗ്ദാനവുമായി ഇസ്രായേല്‍
ഇസ്രയേല്‍: കൊവിഡ് വാക്സിന്‍ എടുത്താല്‍ സൗജന്യമായി മദ്യം നല്‍കാം എന്ന വാഗ്ദാനവുമായി ഇസ്രായേല്‍. കൂടുതല്‍ ജനങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
വാകിസിനെടുത്ത് പോയാല്‍ മദ്യം കഴിച്ചു പോകാം എന്നതായിരുന്നു വാഗ്ദാനം. ടെല്‍ അവീവ് മുന്‍സിപ്പാലിറ്റി, ജെനിയ ഗ്യാസ്ട്രോ പബ്ബുമായി ചേര്‍ന്നാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്. അതിനുശേഷം വാക്സിനെടുക്കുന്നവരുടെ വലിയ തിരക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എല്ലാ രാജ്യങ്ങളിലും വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ കൊവിഡിനെതിരെ ഏറ്റവും കൂടുതല്‍ വാക്സിന്‍ സ്വീകരിച്ച രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രായേല്‍. 90 ശതമാനം ജനസംഖ്യയില്‍ 43 ശതമാനത്തോളം കുത്തിവയ്പ് സ്വീകരിച്ചു കഴിഞ്ഞു. നിരവധി വാക്സിന്‍ ക്ലിനിക്കുകളും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News