26.4 C
Kottayam
Wednesday, June 17, 2026

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല

Must read

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കമ്പനി ഉടമകള്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുമായി കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസ് ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. എന്നാല്‍ മന്ത്രി അറിയില്ലെന്നും പറയുന്നു. കള്ളി വെളിച്ചത്ത് ആയപ്പോള്‍ രക്ഷപെടാന്‍ മന്ത്രി ഉരുണ്ട് കളിക്കുകയാണ്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഫോട്ടോഗ്രാഫും വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫിഷറീസ് വകുപ്പ് ജോയിന്റെ സെക്രട്ടറി ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി ഇ.പി. ജയരാജന് കമ്പനി നല്‍കിയ കത്തിലും മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം പറയുന്നുണ്ട്. മന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് കേരളത്തിലേക്ക് എത്തിയതെന്നാണ് കമ്പനി അധികൃതര്‍ കത്ത് നല്‍കിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് പിന്നാലെ ഇ.പി. ജയരാജനെയും കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇഎംസിസി കമ്പനി ഡയറക്ടര്‍ പറഞ്ഞു. വ്യവസായ മന്ത്രിയെ സെക്രട്ടേറിയറ്റില്‍ വച്ച് നേരില്‍ കണ്ട് വിവരങ്ങള്‍ കൈമാറിയെന്നും മന്ത്രിസഭാ അംഗീകാരം ലഭിക്കുമോയെന്നറിയാന്‍ അപേക്ഷ നല്‍കിയെന്നും ഷിജു വര്‍ഗീസ് റഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇഎംസിസി വ്യക്തമാക്കി.

- Advertisement -

മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മക്കും ഇ.പി. ജയരാജനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത് എത്തിയത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കരാറിന് പിന്നില്‍ 5000 കോടിയുടെ അഴിമതിയെന്നും ചെന്നിത്തല പറഞ്ഞു.

- Advertisement -

ആരോപണം നിഷേധിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ചെന്നിത്തലയുടേത് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നും പറഞ്ഞു. ആരോപണങ്ങള്‍ ആവര്‍ത്തിച്ച ചെന്നിത്തല, മന്ത്രി ഇ പി ജയരാജനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ചെന്നിത്തലയെ പരിഹസിച്ച മന്ത്രി ഇ പി ജയരാജന്‍, ആരോപണം പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നാണ് ഇന്നലെ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

Popular this week