News
യുവമോര്‍ച്ച നേതാവ് മയക്കുമരുന്നുമായി പിടിയില്‍
കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി യുവനേതാവിനെ മയക്കുമരുന്നുമായി പിടികൂടി. ബംഗാള്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പമീല ഗോസ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 100 ഗ്രാം കൊക്കൈയ്ന്‍ പിടിച്ചടുത്തു. ഇവരുടെ പഴ്സില്‍ നിന്നു കാറിനുള്ളില്‍ നിന്നുമായാണ് കൊക്കൈയ്ന്‍ കണ്ടെത്തിയത്.
പമീലയുടെ കൂടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകനും സുഹൃത്തുമായ പ്രബിര്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ ആലിപോര മേഖലയിലെ ഒരു കഫേയുടെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.
സ്ഥിരമായി ഈ കഫേ സന്ദര്‍ശിച്ചിരുന്ന പമീല പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ബൈക്കിലെത്തുന്ന യുവാക്കളുമായി ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News