26.4 C
Kottayam
Friday, June 19, 2026

നാടിന്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് ‘കാഫിർ’ സ്ക്രീൻഷോട്ട്; കടുത്ത ഭാഷയിൽ വിമർശിച്ച് ഷാഫി പറമ്പിൽ

Must read

കോഴിക്കോട്: നാടിന്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണല്‍ ബോംബാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടെന്ന് ഷാഫി പറമ്പില്‍ എംപി. അത് മലയാളികള്‍ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നു. മാഷാ അല്ലാ എന്ന സ്റ്റിക്കര്‍ മലയാളികള്‍ മറന്നിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യം പുറത്തുവന്നതില്‍ വടകരയിലെ ജനങ്ങളോട് നന്ദി പറയുന്നു. രണ്ട് വര്‍ഷം പിന്നിട്ടു , ഇത് തെളിയാന്‍. ഇതിന് മുന്‍പ് തന്നെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കി. പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നു. പൊലീസിനോടും നന്ദി പറയുന്നുവെന്നും ഷാഫി പറഞ്ഞു. തുടക്കത്തില്‍ യുഡിഎഫ് പറഞ്ഞ കാര്യമാണ്. സിപിഎമ്മില്‍ നിന്നും എന്ത് ആക്രമണം ഉണ്ടായാലും പാര്‍ട്ടിക്ക് പങ്കില്ല എന്നാണ് നിലപാട്. അവര്‍ ഉണ്ടാക്കിയ വ്യാജ നിര്‍മിതി മറ്റൊരു പാര്‍ട്ടിയുടെ തലയില്‍ ഇടാന്‍ നോക്കി.എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോലും ഇതിന് തയ്യാറായി.

- Advertisement -

സിപിഎം ഭരണത്തില്‍ പോലും രണ്ട് വര്‍ഷം നീണ്ടു. അന്ന് കോണ്‍ഗ്രസിന് പങ്കില്ല എന്ന ഉറപ്പിലാണ് പിണറായിയുടെ പൊലീസ് നടപടി എടുക്കാതിരുന്നത്. റിബേഷില്‍ പോയി അന്വേഷണം തട്ടി നില്‍ക്കുകയായിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് മുന്‍പും ശേഷവും ഇത് ഉണ്ടായിട്ടുണ്ട്. കാസിമിനെ പോലെ ഒരു ചെറുപ്പക്കാരനെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമിച്ചു. കാസിമിന്റെ മനസാന്നിധ്യമാണ് രക്ഷയായതെന്നും ഷാഫി പറഞ്ഞു.

- Advertisement -

നേരത്തെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്്റ്റിലായിരുന്നു. ഇതോടെ സിപിഎം വിഷയത്തില്‍ പ്രതിരോധത്തിലാണ്. പാര്‍ട്ടി ഇതുവരെ അണികളോട് പറഞ്ഞ സകല നുണകളും ശാസ്ത്രീയ പരിശോധനയിലുടെ പൊലീസ് പൊളിച്ചു കളഞ്ഞു. എന്നാല്‍ ജിതിന്‍ ഭാസ്‌ക്കറാണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചതെന്ന് ഇപ്പോഴും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് ആദ്യം പോസ്റ്റ് ചെയ്തത് ഇയാള്‍ ആണെന്ന് ഉറപ്പാണ്. പക്ഷേ ഇത്തരമൊരു മേച്ഛമായ ചിന്തക്ക് പിന്നിലെ സൂത്രധാരന്‍ ആരാണെന്നാണ്, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം നിയോഗിക്കപ്പെട്ട പുനര്‍ അന്വേഷണ പൊലീസ് സംഘം പരിശോധിക്കുന്നത്.

- Advertisement -

അതിനിടെ ഉന്നതനായ ഒരു സിപിഎം നേതാവിന്റെ നിര്‍ദേശപ്രകാരമാണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചതെന്നും ഇയാളെ രക്ഷിക്കാന്‍ പ്രതികള്‍ കുറ്റം എല്‍ക്കുകയായിരുന്നുവെന്നും പറയുന്നു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഇപ്പോള്‍ പിടിയിലായ ജിതിന്‍ ഭാസ്‌കര്‍. കേസിലെ ആദ്യ ഔദ്യോഗിക അറസ്റ്റാണിത്. ഇനിയും കൂടുതല്‍പേരുടെ അറസ്റ്റുണ്ടാവുമെന്നാണ് അറിയുന്നത്.

പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്. വിവാദമായ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ ഗ്രൂപ്പായ ‘വടകര സ്‌ക്വാഡ്’ വാട്‌സാപ്പ് ഗ്രൂപ്പിലാണ്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ജിതിന്‍ ഭാസ്‌കര്‍ തന്നെയാണ് ഇത് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ചത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പക്ഷേ ഇയാള്‍ തന്നെയാണ് ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന് ഉറപ്പില്ല. ജിതിനില്‍ നിന്ന് ലഭിച്ച സ്‌ക്രീന്‍ഷോട്ട് മറ്റൊരു ഡിവൈഎഫ്‌ഐ നേതാവായ റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലേക്ക് കൈമാറി പ്രചരിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. ഈ റിബേഷ് രാമകൃഷ്ണന്റെയും അറസ്റ്റുണ്ടാവുമെന്നാണ് അറിയുന്നത്. കേസില്‍, പൊലീസ് ചോദ്യചെയ്യാനിരിക്കെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞിരിക്കയാണ് കേസിലെ മുഖ്യ ആരോപിതനായ റിബേഷ് രാമകൃഷ്ണന്‍.

ഇത് അറസ്റ്റ് ഭയന്നാണെന്നാണ് പറയുന്നത്. റിബേഷ് രാമകൃഷ്ണനൊപ്പം, മനീഷ്, അതുല്‍ എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും ക പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നു എന്ന് പറയുന്നു. റെഡ് വോളന്റിയേഴ്സ് ബറ്റാലിയന്‍ വാട്സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച പ്രത്യേക സംഘമാണ് കേസില്‍ തുമ്പുണ്ടാക്കിയിരിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ ‘അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ ഒരു മുസ്ലിം’ ആയി ചിത്രീകരിച്ചും, എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിന്റെ കെ.കെ. ശൈലജയെ ‘മറ്റേയാള്‍ ഒരു കാഫിര്‍ (അവിശ്വാസി) സ്ത്രീയാണ്’ എന്ന് വിശേഷിപ്പിച്ചമായിരുന്നു കുപ്രചാരണം. ഇതിന്റെ അവസാനം ‘നമ്മള്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്?’ എന്ന തരത്തിലുള്ള ചോദ്യം ഉന്നയിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന സന്ദേശമായിരുന്നു സ്‌ക്രീന്‍ഷോട്ടില്‍ ഉണ്ടായിരുന്നത്. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് കെ.കെ. ശൈലജയ്ക്കെതിരെ ഇത്തരത്തില്‍ വോട്ട് ചോദിക്കുന്നു എന്ന രീതിയിലാണ് ഈ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

ആദ്യം ഇടതുസര്‍ക്കിളുകള്‍ ഇത് പ്രചരിപ്പിച്ചുവെങ്കിലും യുഡിഎഫ് ഇതിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമാണ്് ഈ സന്ദേശം ആദ്യം പ്രചരിപ്പിച്ചതെന്നാല്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ആദ്യം ആരോപിച്ചിരുന്നത്. എന്നാല്‍ കാസിമിന് ഇതില്‍ പങ്കുള്ളതായി കണ്ടെത്താന്‍ പോലീസ് കഴിഞ്ഞില്ല.

മാത്രമല്ല, സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ‘റെഡ് എന്‍കൗണ്ടര്‍’, ‘റെഡ് ബറ്റാലിയന്‍’, ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കള്‍’ തുടങ്ങിയ ഇടത് അനുകൂല സോഷ്യല്‍ മീഡിയ പേജുകളിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണെന്ന് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണന്‍ ആണ് ‘റെഡ് എന്‍കൗണ്ടര്‍’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഈ സ്‌ക്രീന്‍ഷോട്ട് ആദ്യമായി പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ റേ ഉറവിടം കണ്ടെത്താനായില്ല. റിബേഷ് രാമകൃഷ്ണന്‍, ‘പോരാളി ഷാജി’ പേജിന്റെ അഡ്മിന്‍ വഹാബ്, മറ്റ് ഇടത് പേജ് അഡ്മിന്‍മാരായ മനീഷ്, അമല്‍ റാം എന്നിവരെ പോലീസ് അന്ന് ചോദ്യം ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ ഉറവിടം തങ്ങള്‍ക്കറിയില്ലെന്നായിരുന്നു ഇവരുടെ മൊഴി.

Vadakara MP Shafi Parambil strictly criticized the CPI(M), labeling the controversial ‘Kafir’ screenshot as a communal bomb thrown by the party to disrupt social harmony. He alleged that the CPI(M) fabricated this fake screenshot and attempted to blame the UDF, a strategy even the LDF candidate endorsed during the election. Recalling the past ‘Masha Allah’ sticker controversy, Shafi stated that the CPI(M) routinely uses divisive politics for electoral gains, but the voters of Vadakara successfully rejected their tactics.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വി.ഡി. സതീശന്റെ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് പ്രഖ്യാപിച്ച ഈ പുതിയ ബജറ്റിൽ ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

Popular this week