KeralaNews

എടയ്ക്കാട്ടുവയൽ 14ാം വാർഡ് ഹോട്ട്സ്പോട്ട്,കലൂർ സൗത്തും മഞ്ഞളളൂർ ഒന്നാം വാർഡും ഒഴിവാക്കാൻ കളക്ടറുടെ ശുപാർശ

എറണാകുളം: എടക്കാട്ടുവയൽ പഞ്ചായത്തിൽ ഹോട്സ്പോട്ട് പട്ടികയിൽ ഇടം പിടിച്ച 14ാം വാർഡിൽ സർക്കാർ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. കോവിഡ് രോഗബാധിതന്റെ പ്രൈമറി, സെക്കണ്ടറി കോൺടാക്ടുകൾ ഉള്ള സ്ഥലമായതിനാലാണ് ഈ വാർഡിനെ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതേസമയം കോവിഡ് രോഗബാധിതനായി പാലക്കാട് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മഞ്ഞള്ളൂരിലെ 87 പേരിൽ പ്രൈമറി കോൺടാക്ടുകളായ 15 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതേത്തുടർന്ന് 87 പേരെയും ക്വാറന്റീനിൽ നിന്നും ഏപ്രിൽ 29ന് ഒഴിവാക്കിയതായി കളക്ടർക്ക് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ മഞ്ഞള്ളൂരിനെ ഹോട്സ്പോട് പട്ടികയിൽ നിന്നും ഒഴിവാക്കാവുന്നതാണെന്ന് കളക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകി.

കൊച്ചി കോർപറേഷനിലെ 65ാം ഡിവിഷനായ കലൂർ സൗത്ത് നിവാസിയായ കോവിഡ് രോഗി രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ കോൺടാക്ടുകളും ക്വാറന്റീനിൽ നിന്നും വിടുതൽ നേടി. ഇവരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഈ സാഹചര്യത്തിൽ കലൂർ സൗത്തിനെയും ഹോട്ട് സ്പോട് പട്ടികയിൽ നിന്നും ഒഴിവാക്കാൻ കളക്ടർ ശുപാർശ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker