മലപ്പുറം: കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയിൽ കയറിയതിന് ശേഷം ജിബിൻ വാതിൽ തുറന്നിരുന്നില്ല. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
ദുബായിലാണ് ജിബിൻ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News