KeralaNews

അവർ എന്റെ ദുപ്പട്ട വലിച്ചെടുത്തു, എനിക്കത് ഷോക്കാണ്; ഒരു പുരുഷൻ അങ്ങനെ ചെയ്യുമോ; ശോഭനയുടെ വാക്കുകൾ

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രം​ഗത്ത് വലിയ പൊട്ടിത്തെറികളാണ് ഉണ്ടാകുന്നത്. റിപ്പോർട്ടിന് പിന്നാലെ നിരവധി നടിമാർ പ്രമുഖ താരങ്ങൾക്കെതിരെ തുറന്ന് പറച്ചിലുകൾ നടത്തുന്നു. സിദ്ദിഖ്, രഞ്ജിത്ത്, മണിയൻ പിള്ള രാജു, മുകേഷ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. നിരവധി പേർ സിനിമാ രം​ഗത്തെ അരക്ഷിതാവസ്ഥയ്ക്കെതിരെ സംസാരിക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമാ രം​ഗത്ത് തനിക്കുണ്ടായ ഞെട്ടിച്ച അനുഭവത്തെക്കുറിച്ച് മുമ്പൊരിക്കൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവമാണ് ശോഭന പങ്കുവെച്ചത്. ഞാൻ ദുപ്പട്ട ഇട്ടിരുന്നു. ദുപ്പട്ട വേണ്ടാമ്മ എന്ന് പറഞ്ഞ് വലിച്ചെടുത്തു. എനിക്കത് ഷോക്കാണ്. അവരെന്ത് കൊണ്ട് അങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ എനിക്കറിയില്ല.

സിനിമയ്ക്ക് വേണ്ടിയല്ല. വെറുതെ തന്റെ ദുപ്പട്ട വലിച്ചെറിയുകയായിരുന്നെന്ന് ശോഭന വ്യക്തമാക്കി. ഇത് ചെയ്തത് ഒരു സ്ത്രീയാണ്. ഒരു പുരുഷൻ അങ്ങനെ വന്ന് എടുക്കുമോ. ഒരു സ്ത്രീ ആയതിനാൽ അതിന്റെ കവർ അപ്പിൽ പോയി. ആണുങ്ങൾ അങ്ങനെ ചെയ്യില്ല. ഇത് ജെനറലൈസ് ചെയ്യേണ്ടതില്ല.

നമ്മൾ പെരുമാറുന്ന രീതിയിലാണ് നമുക്ക് ബഹുമാനം ലഭിക്കുക. എല്ലാം നമ്മൾ സിനിമാ രം​ഗത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ സംസാരിക്കുന്നത്, ശരീര ഭാഷ എന്നിവയൊക്കെ നമുക്ക് ബഹുമാനം ലഭിക്കുന്ന രീതിയിൽ ചെയ്താൽ മതി. തിരിച്ച് അത് പോലെ കിട്ടും. ബഹുമാനം ഡിമാന്റ് ചെയ്യാൻ പറ്റില്ല കമാൻഡ് ചെയ്യണമെന്ന് ഇം​ഗ്ലീഷിൽ പറയുമെന്നും ശോഭന അഭിപ്രായപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്.

സിനിമാ രം​ഗത്തുണ്ടായ അനുഭവങ്ങളെക്കുറിച്ച് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലും ശോഭന തുറന്ന് സംസാരിക്കുകയുണ്ടായി. രജിനികാന്തിനൊപ്പം അഭിനയിച്ച തമിഴ് സിനിമയിലെ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ വെള്ള സാരി മാത്രമാണ് തന്നത്. മഴ സീനാണ്. അടിയിൽ ധരിക്കാൻ ഒന്നും തന്നില്ല. ഷൂട്ട് തുടങ്ങാനിരിക്കെയാണ് ഇതറിഞ്ഞത്. ഒരു വഴിയുമില്ലാതെ അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക്കിന്റെ ടേബിൾ വിരി എടുത്ത് തനിക്ക് സാരിക്കുള്ളിൽ ധരിക്കേണ്ടി വന്നെന്നും ശോഭന തുറന്ന് പറഞ്ഞു.

എൺപതുകളിലും തൊണ്ണൂറുകളിലും സിനിമാ രം​ഗത്ത് സജീവമായിരുന്ന ശോഭന പിന്നീട് സിനിമാ രം​ഗത്ത് നിന്നും മാറി നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ അഭിനയിച്ച് ആവർത്തന വിരസത തോന്നിയിരുന്നു. നൃത്തത്തിൽ തനിക്ക് സ്വന്തമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നതിനാലാണ് സിനിമയിൽ നിന്ന് മാറിയതെന്ന് ശോഭന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇടയ്ക്ക് ചില സിനിമകളിൽ ശോഭന സാന്നിധ്യമറിയിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കൽക്കി എഡി 2898 എന്ന സിനിമയിൽ ശോഭന ശ്രദ്ധേയ വേഷം ചെയ്തു. മലയാളത്തിൽ മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമയിലും ശോഭനയാണ് നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker