KeralaNews

കെൽട്രോണിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി:കെൽട്രോണിനെതിരായ ആരോപണങ്ങളിൽ അന്വേഷിക്കാനൊരുങ്ങി സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം നൽകാൻ നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.

വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ലെന്നും ഉദ്യോഗസ്ഥനെതിരെയാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്.  കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണ്. ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു.

ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു. ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി രാജീവ് ആരോപിച്ചു. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker