KeralaNews

ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേത്; ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ‘യേശുവിന്റെ മരണത്തില്‍ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാനല്ല, മറിച്ച് തിന്മയ്ക്കും മരണത്തിനുമെതിരെയുള്ള ദൈവത്തിന്റെ വിജയത്തിന്റെ അസാധാരണമായ സന്ദേശത്തിലേക്ക് ഹൃദയം തുറക്കുന്നതിനാണ് ഈസ്റ്റര്‍ സംഭവിച്ചത്.

നമ്മുടെ പ്രത്യാശയ്ക്ക് ഒരു പേരുണ്ട്: യേശുവിന്റെ നാമം. അവന്‍ നമ്മുടെ പാപത്തിന്റെ കല്ലറയില്‍ പ്രവേശിച്ചു; ഏറ്റവും കൂടുതല്‍ സ്വയം നഷ്ടപ്പെട്ടെന്ന് നമുക്ക് തോന്നിയ ആ ആഴങ്ങളിലേക്ക് അവന്‍ ഇറങ്ങി, നമ്മുടെ ഭാരങ്ങളുടെ ഭാരം വഹിച്ചു, മരണത്തിന്റെ ഇരുണ്ട അഗാധത്തില്‍ നിന്ന് ഞങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു, ഞങ്ങളുടെ വിലാപത്തെ സന്തോഷമാക്കി മാറ്റിയേശു ജീവിച്ചിരിക്കുന്നു! ഇന്നും അവന്‍ നമ്മുടെ ഇടയില്‍ നടന്നു നമ്മെ മാറ്റുന്നു, സ്വതന്ത്രരാക്കുന്നു.

തിന്മയുടെ ശക്തി കവര്‍ന്നെടുത്തതിന് അവനു നന്ദി. പുതിയ തുടക്കങ്ങളിള്‍ നിന്ന് പരാജയത്തിന് നമ്മളെ തടയാനാവില്ല; മരണം പുതിയ ജീവിതത്തിലേക്ക് നമ്മളെ ഉത്തേജിപ്പിക്കുന്ന ഒന്നായി മാറി’, ഈസ്റ്റര്‍ ദിനത്തില്‍ മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു.
യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker