കാക്കിയിട്ട് അപ്പനും കൂടെ കലിപ്പനായി മകനും; സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ റിലീസിനൊരുങ്ങുന്നു; ട്രെയിലര്‍ ഇന്ന്
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ട്രെയിലര്‍ ഇന്ന് റിലീസാകും. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ?ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. വൈകുന്നേരം 6 30 ന് ട്രെയിലര്‍ റിലീസാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജനുവരിയില്‍ ചിത്രീകരണവും പൂര്‍ത്തിയാക്കിയ പാപ്പന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.ജനുവരിയില്‍ ചിത്രീകരണവും പൂര്‍ത്തിയാക്കിയ പാപ്പന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.
ആശ ശരത്ത്, കനിഹ, നീത പിള്ള, നൈല ഉഷ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം എഡിറ്റിംഗ് ശ്യാം ശശിധരന്‍ ജേക്‌സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.