ചെങ്കൽപേട്ട്∙ തമിഴ്നാട് ചെങ്കൽപേട്ടിൽ ലോറി കയറിയിറങ്ങി നാല് വിദ്യാർഥികൾ മരിച്ചു. ബസിൽനിന്നു വീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്തും രഞ്ജിത്ത് എന്ന വിദ്യാർഥി ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അഞ്ച് പേർക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ചെന്നൈ– തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് സംഭവം. വിദ്യാർഥികൾ ബസിന്റെ ഫുട്ബോർഡിൽ നിന്നു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടുകയും വെട്ടിച്ചുമാറ്റിയപ്പോൾ ഫുട്ബോർഡിൽനിന്നവർ പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നെന്നാണ് വിവരം. നാല് വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News