കൊച്ചി:വിദേശ വനിതയെ കൊച്ചിയിലെ ഹോട്ടലില്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കേസിലെ പ്രതി മുഹമ്മദ് ഇന്‍സാഫുമായി വിദേശ വനിതയ്ക്ക് ഫെയ്സ്ബുക്ക് വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പരാതിക്കാരിയുടെ മകന്‍ സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു.പരിചയക്കാരനായ മുഹമ്മദ് ഇന്‍സാഫിനെ കാണാന്‍ ഇവര്‍ കൊച്ചിയിലെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഹോട്ടലിലെത്തിയ യുവതിയെ
പ്രതി സുഹൃത്തുമായെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം വിദേശ വനിത ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്നുവെന്ന് അന്വഷണത്തിന് നേതൃത്വം നല്‍കിയ എ.സി.പി: കെ. ലാല്‍ജി പറഞ്ഞു. സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലപ്പുറം ചീക്കോട് സ്വദേശികളായ രായിന്‍കോട്ടുമ്മേല്‍ മുഹമ്മദ് ഇന്‍സാഫ് (32), കണിപുറത്ത്ചാലില്‍ അന്‍സാരുദ്ദീന്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എം.ജി. റോഡിലെ ഹോട്ടലില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.