KeralaNewsRECENT POSTS
നാടുകാണി മലയില്‍ വന്‍ തീപിടിത്തം; പ്രദേശ വാസികള്‍ ആശങ്കയില്‍
കോതമംഗലം: നാടുകാണി മലയിലുണ്ടായ തീ ജനവാസ മേഖലയിലേക്ക് പടര്‍ന്നുപിടിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. നാടുകാണി കല്ലാനിക്കപ്പടി മുതല്‍ പെരുമണ്ണൂര്‍ കോളനി വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് തീപിടിച്ചത്.
സാമൂഹിക ദ്രോഹികള്‍ തീയിട്ടതാണെന്നാണ് സംശയം. 20 ഏക്കറിലേറെ സ്ഥലം കത്തിച്ചാമ്പലായി. പെരുമണ്ണൂര്‍ കോളനി ഭാഗത്തെ 30 കുടുംബങ്ങളും നാടുകാണി ഭാഗത്തെ 40-ഓളം കുടുംബങ്ങളും ഭയപ്പാടിലാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷവും ഈ മലയില്‍ തീപിടുത്തം ഉണ്ടായിരുന്നു.
ഞായറാഴ്ച രാത്രി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും തീപിടിച്ച ഭാഗത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. വൈകീട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നാട്ടുകാര്‍ പച്ചിലക്കമ്ബിന് അടിച്ചാണ് കുറെ ഭാഗത്തെ തീ കെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News