എന്റെ പൊന്നു മക്കളേ…. അത് ഞാനല്ല; വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച മുന്‍ കാമുകനെ അടിച്ച് കൊന്ന ആ ദേവി പഴയകാല നടി ദേവിയല്ല!
വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച മുന്‍ കാമുകനെ ടിവി സീരിയല്‍ നടി തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ദേവിയാണ് പ്രതിയെന്നും ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളെത്തുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായാത്. കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ച് പട്ടികയും ചുറ്റികയും ഉപയോഗിച്ച് ഫിലിം ടെക്‌നീഷ്യനായ എം രവിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദേവി പോലീസില്‍ കീഴടങ്ങുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദേവിയുടെ ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ തമിഴ്‌നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തിരിച്ചാണ്. സീരിയല്‍ നടി ദേവി ആരാണെന്നുള്ള വിവരങ്ങളാണ് തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായി കൊടുത്തിരിക്കുന്നത്.
വിക്കീപീഡിയയില്‍ എസ് ദേവി എന്ന് തിരയുമ്പോള്‍ കിട്ടുന്ന വിവരങ്ങളാണ് ഈ മാധ്യമങ്ങള്‍ വച്ചു കാച്ചിയത്. ദേശീയ അവാര്‍ഡ് നേടിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് കൊലപാതകിയായ ദേവിയെന്ന് തമിഴ്‌നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കുടയും കുഞ്ഞു പെങ്ങളുമെന്ന മലയാള സീരിയലിലെ ബാലതാരമായ ദേവി പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി മാറി. ഈ ദേവിയുടെ വിവരങ്ങളാണ് കൊലപാതകി ദേവിയുടേത് എന്ന പേരില്‍ ഇംഗ്ലീഷ് വെബ്‌സൈറ്റുകള്‍ പ്രചരിപ്പിച്ചത്.
ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു… ആരാണ് ഇതൊക്കെ പറയുന്നത്….എന്റെ പൊന്നു മക്കളേ….അത് ഞാനല്ല…..ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ സുഖമായി കഴിയുകയാണ്….അതിനു ശേഷം നടി വീണ്ടും വിളിച്ചു…അതിനു ശേഷമുള്ള സംഭാഷണം ഇങ്ങിനെ….. ഒരു കുടയും കുഞ്ഞുപെങ്ങളിലും അഭിനയിച്ചത് ഞാന്‍ തന്നെയാണ്.
അത് പഠിക്കുന്ന സമയത്തായിരുന്നു. അതിനു ശേഷം ഞാന്‍ അഭിനയം നിര്‍ത്തി. പഠനം തുടര്‍ന്നു. ഡബിള്‍ എംഎ വരെ എടുത്തു. അതിനു ശേഷം ഇപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്. നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്.