KeralaNews

കൊവിഡ് രോഗികള്‍: എറണാകുളം,ആലപ്പുഴ,തിരുവനന്തപുരം

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ജൂണ്‍ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കൂനമ്മാവ് സ്വദേശി, ജൂണ്‍ 19 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള പള്ളുരുത്തി സ്വദേശി, ജൂണ്‍ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ചുള്ളിക്കല്‍ സ്വദേശി.

ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള ഇടപ്പള്ളി സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 18ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കുട്ടമ്പുഴ സ്വദേശി.

ജൂണ്‍ 22 ന് കുവൈറ്റ് – കോഴിക്കോട് വിമാനത്തിലെത്തിയ 34 വയസുള്ള പാറക്കടവ് സ്വദേശി, ജൂണ്‍ 16ന് സെക്കന്ദരാബാദില്‍ നിന്ന് റോഡ് മാര്‍ഗം എത്തിയ 48 വയസുള്ള കോതമംഗലം സ്വദേശി, ജൂണ്‍ 24 ന് മംഗള എക്‌സ്പ്രസില്‍ ഡെല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ 56 വയസുള്ള റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടിയുടെ കുടുംബത്തിലെ 41, 16, 7 വയസുള്ള 3 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെയും 3 കുടുംബാംഗങ്ങളുടെയും ഫലം പോസിറ്റീവ് ആയത്.

കൂടാതെ എറണാകുളത്ത് ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയി ജോലി നോക്കുന്ന 20 വയസുള്ള തൃശ്ശൂര്‍ ചേലക്കര സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.

ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കൊല്ലം സ്വദേശി ഇന്ന് രോഗമുക്തി നേടി.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 168 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 164 ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.

ആലപ്പുഴ

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10പേര്‍ വിദേശത്തു നിന്നും 3പേര്‍ ഡല്‍ഹിയില്‍ നിന്നും എത്തിയതാണ് .

1.ഖത്തറില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

2.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തഴക്കര സ്വദേശിയായ യുവാവ്

3.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്

4.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വയലാര്‍ സ്വദേശിയായ യുവാവ്

5.ഖത്തറില്‍ നിന്നും 8/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

6.കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48വയസുള്ള ചെട്ടികുളങ്ങര സ്വദേശി

7,8&9 കുവൈറ്റില്‍നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ഒരേ വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശികളായ യുവാക്കള്‍

10,11&12 ഡല്‍ഹിയില്‍ നിന്നും12/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഭരണിക്കാവ് സ്വദേശികളായ മാതാപിതാക്കളും (45വയസ് &40വയസ് ) മകനും

13. കുവൈറ്റില്‍ നിന്നും 12/6ന് കോഴിക്കോടെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 47വയസുള്ള പുറക്കാട് സ്വദേശി

മൂന്നുപേരെ ഹരിപ്പാട് ആശുപത്രിയിലും 10പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു 164പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്

ഇന്ന് 6പേര്‍ രോഗമുക്തരായി. ദോഹയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി , ദുബായില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി , കുവൈറ്റില്‍ നിന്നെത്തിയ വെണ്മണി സ്വദേശി , സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി , ഡല്‍ഹി യില്‍ നിന്നെത്തിയ ചെമ്പുംപുറം സ്വദേശിനി . കുവൈറ്റില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന എടത്വ സ്വദേശി എന്നിവരാണ് രോഗ വിമുക്തരായത്. ആകെ 111പേര്‍ രോഗമുക്തരായി

തിരുവനന്തപുരം

തിരുവനന്തപുരം: ജില്ലയില്‍ 4 പേര്‍ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു.

28 വയസ്, പുരുഷന്‍, പാറശാല സ്വദേശി, സൈനികന്‍, 20 ന് ജമ്മു കാശ്മീരില്‍ നിന്ന് ട്രെയിനില്‍ എത്തി.

23 വയസ്, പുരുഷന്‍, മണക്കാട് സ്വദേശി, താജിക്കിസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്ത് 23 ന് എത്തി.

28 വയസ്, പുരുഷന്‍, താനിമൂട് ഇരിഞ്ചയം സ്വദേശി, ഡല്‍ഹിയില്‍ നിന്ന് 19 ന് ട്രെയിനില്‍ എത്തി.

51 വയസ്, പുരുഷന്‍, പാറയില്‍ ഇടവ സ്വദേശി, കുവൈറ്റില്‍ നിന്ന് 18 ന് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker