കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ജോസഫ് വിഭാഗം

തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കേരള കോണ്‍ഗ്രസ്-എം (ജോസഫ്) നേതാവ് പി.ജെ ജോസഫ്. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് യു.ഡി.എഫ് അംഗീകാരം നല്‍കിയെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം ധാരണയനുസരിച്ച് രാജിവയ്ക്കണം. ഇനി ഒരു നിമിഷം വൈകാന്‍ പാടില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

പദവി രാജിവയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-എം (ജോസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ഇന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം ജോസ് വിഭാഗം രാജിവച്ചതിനു ശേഷം മാത്രമേ ചര്‍ച്ചയുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്‍ യുഡിഎ ഫിന്റെ തീരുമാനം ആദ്യം നടപ്പാക്കണം. ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News