കല്യാണത്തിനുശേഷം പൃഥിരാജും ഇന്ദ്രജിത്തും അമ്മയോട് സ്‌നേഹം പ്രകടിപ്പിയ്ക്കാത്തതെന്തുകൊണ്ട്? മല്ലികാ സുകുമാരന്‍ തുറന്നടിയ്ക്കുന്നു
കൊച്ചി: അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിലെ ഏറ്റവും സജീവമായ സിനിമാ കുടുംബമാണ് മല്ലികാ സുകുമരാന്റേത്.അന്തരിച്ച ഭര്‍ത്താവ് സുകുമാരന്‍ മരിയ്ക്കുംവരെ മലയാളത്തിലെ തിരക്കുള്ള താരമായിരുന്നു.മക്കള്‍ രണ്ടുപേരും പ്രശസ്തര്‍.സിനിമാ മേഖലയില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്ന മകന്‍ പൃഥിരാജ് ഇപ്പോള്‍ സൂപ്പര്‍താരപദിവിയിലെത്തിക്കഴിഞ്ഞിരിയ്ക്കുന്നു. അഭിനയത്തിനൊപ്പം സംവിധാനരംഗത്തും പൃഥിരാജ് ഒരു കൈ നോക്കിയിട്ടുണ്ട്. ഇന്ദ്രജിത്തും മികച്ച വേഷങ്ങളിലൂടെ കയ്യടി നേടിയിട്ടുണ്ട്. മരുമകള്‍ പൂര്‍ണിമ ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നെങ്കിലും ഇപ്പോള്‍ ഗൃഹഭരണവും ബിസിനസുമായി മുന്നോട്ടുപോകുന്നു.പൃഥിയുടെ ഭാര്യ സുപ്രിയ നിര്‍മ്മാതാവായി മാറിക്കഴിഞ്ഞിരിയിക്കുന്നു.
സിനിമയില്‍ സജീവമായ മല്ലിക സുകുമാരന്‍ ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട അഭിനേതാവാണ്. മക്കള്‍ കൊച്ചിയിലാണ് താമസിയ്ക്കുന്നതെങ്കിലും മല്ലിക തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയാണ് താമസം.കരമനയാറ്റില്‍ ജലനിരപ്പുയരുമ്പോള്‍ മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് ഒരു സ്ഥിരം കാഴ്ചയുമാണ്.
മല്ലികയുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ എപ്പോഴും വലിയ ചര്‍ച്ചാവിഷയങ്ങളാണ്. മല്ലികയുടെ വാക്കുകള്‍ ട്രോളന്‍മാര്‍ക്ക് ചാകരയും.അടുത്തിടെ അമൃത ടി വി യുടെ ഒരു അഭിമുഖത്തില്‍ മല്ലികയോട് ഒരു ചോദ്യം അവതാരകന്‍ ചോദിച്ചിരുന്നു. മക്കളില്‍ ആര്‍ക്കാണ് കൂടുതല്‍ മല്ലികയോട് സ്‌നേഹം എന്നായിരുന്നു ആ ചോദ്യം. മല്ലിക അതിനു ഉത്തരം പറഞ്ഞതിങ്ങനെ. ‘ അയ്യോ സ്‌നേഹം ഒക്കെ രണ്ട് പേര്‍ക്കും ഒരുപോലെ തന്നെയാണ്. പക്ഷെ വേറെ ഒരു കാര്യമുണ്ട്. ലോകത്തു വേറെയൊരു അമ്മയോ അമ്മായിയമ്മയോ എന്നെപോലെ ഈ കാര്യം തുറന്നു പറയുമെന്ന് തോന്നുന്നില്ല. എന്റെ കണ്ണൊന്നു നിറഞ്ഞാല്‍ രണ്ട് പേര്‍ക്കും സങ്കടമാണ്. കല്യാണത്തിന് മുന്‍പ് അവര്‍ സ്‌നേഹം പ്രകടിപ്പിക്കുമായിരുന്നു.
എന്നാല്‍ കല്യാണത്തിന് ശേഷം അവര്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു ചമ്മല്‍ ഉണ്ടെന്നു തോന്നുന്നു. സ്‌നേഹക്കുറവൊന്നും അല്ല കേട്ടോ. സ്‌നേഹമൊക്കെ കാണിച്ചാല്‍ ഇതൊക്കെ ഓവര്‍ ആണെന്ന് ഭാര്യമാര്‍ ചിന്തിക്കുമോ എന്നൊരു തോന്നല്‍ ആയിരിക്കും. അല്ലാതെ ഭാര്യമാരുടെ ഇന്‍സ്ട്രക്ഷന്‍ ഒന്നും അല്ല കേട്ടോ. ഒരു പരിധിയില്‍ കൂടുതല്‍ ഇന്‍സ്ട്രക്ഷനും കൊണ്ട് ചെന്നാല്‍ ഭാര്യമാരെ അല്ല ആരെ ആയാലും അവര്‍ വിരട്ടും. സുകുമാരന്റെ മക്കളല്ലേ. എന്താടാ നിനക്കൊകെ ഒരു ചമ്മല്‍ എന്ന് ഞാന്‍ ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് ഒരു വിഷമം ഉണ്ടെന്നു കേട്ടാല്‍ രണ്ടുപേരും ഓടിയെത്തും. രണ്ട് പേരുടെ ജീവിതത്തിലും ഒരു വലിയ സ്ഥാനം എനിക്കുണ്ട് എന്നത് വലിയ സന്തോഷമാണ് മല്ലിക പറയുന്നു