തമിഴ്‌നടി വനിത വിജയകുമാര്‍ വിവാഹിതയായി,ബിഗ്‌ബോസ് താരത്തിന്റേത് മൂന്നാം വിവാഹം
ചെന്നൈ: തമിഴിലെ പ്രശസ്തനടിയും ബിഗ്‌ബോസ് മൂന്നാം സീസണ്‍ മത്സരാര്‍ത്ഥിയുമായിരുന്ന വനിത വിജയകുമാര്‍ വിവാഹിതയായി. പീറ്റര്‍ പോള്‍ ആണ് വരന്‍. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്ററാണ് പീറ്റര്‍. ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. വനിതയുടെ പിതാവ് വിജയകുമാര്‍ സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത അരുണ്‍ വിജയ് തുടങ്ങിയവര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ യഥാര്‍ഥ പുരുഷനെ കുറിച്ച് ഓരോ പെണ്‍കുട്ടിയ്ക്കും ഒരു സ്വപ്നമുണ്ടാവും. അങ്ങനെ എന്റെ സ്വപ്നവും യാഥാര്‍ത്യമാവുകയാണ്.അദ്ദേഹം എന്റെ സ്വപ്നത്തില്‍ നിന്ന് ജീവിതത്തിലേക്ക് വന്നെത്തി. ഞാനറിയാതെ പോയ എന്റെ ജീവിതത്തിലെ ശൂന്യത അദ്ദേഹം നികത്തി. അദ്ദേഹം അടുത്തുള്ളപ്പോള്‍ ഞാന്‍ സുരക്ഷിതയും പരിപൂര്‍ണയുമായി. എന്റെ യൂട്യൂബ് ചാനലിന് ടെക്‌നിക്കല്‍ ആയുള്ള സപ്പോര്‍ട്ട് ആവശ്യമായി വന്ന സമയത്ത് ഒരു സുഹൃത്തിനെ പോലെ വന്നതാണ് പീറ്റര്‍. അദ്ദേഹം എല്ലാ കാര്യങ്ങളും ശരിയാക്കി തന്നു.എന്റെ എല്ലാവിധ സമ്മര്‍ദ്ദങ്ങളും അകന്നുവെന്നാണ് വിവാഹശേഷം വനിതയുടെ പ്രതികരണം
ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം വനിത സിനിമാരംഗം വിട്ടു. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കള്‍.