33.9 C
Kottayam
Saturday, April 27, 2024

കോവിഡ് ബാധിച്ചവരില്‍ എത്രമാസം വരെ ആന്റിബോഡികള്‍ നിലനില്‍ക്കും,പഠന റിപ്പോര്‍ട്ട് പുറത്ത്‌,കൊവിഡ് സാധ്യത കുറഞ്ഞ രക്ത ഗ്രൂപ്പ് ഇതാണ്‌

Must read

റോം: കോവിഡ് ബാധിച്ചവരുടെ രക്തത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡികള്‍ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനില്‍ക്കുമെന്ന് ഇറ്റാലിയന്‍ ഗവേഷകരുടെ പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.

കഴിഞ്ഞ വര്‍ഷം കോവിഡ് തുടങ്ങിയ സമയത്ത് രോഗം ബാധിച്ച എത്തിയ 162 രോഗികളെയാണ് ഇവര്‍ ഗവേഷണത്തിന് വിധേയരാക്കിയത്. ഇവരില്‍നിന്ന് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും നവംബര്‍ അവസാനവും രക്തസാമ്പിളുകള്‍ എടുത്താണ് പഠനം നടത്തിയത്. ഇതില്‍ 29 പേര്‍ പിന്നീട് മരിച്ചിരുന്നു.രോഗത്തിന്റെ കാഠിന്യം, രോഗികളുടെ പ്രായം, രോഗലക്ഷണങ്ങള്‍ എന്നിവയൊന്നും ആന്റിബോഡി നിലനില്‍ക്കുന്നതിന് തടസ്സമായില്ലെന്നും മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പഠനം നടത്തിയവരില്‍ 57 ശതമാനം പേര്‍ക്കും രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ള രോഗങ്ങള്‍ നേരത്തെയുണ്ട്. പ്രായം 63 ആയിരുന്നു. രോഗനിര്‍ണയം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം മൂന്ന് രോഗികളില്‍ ഒഴികെ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായി. രോഗം ബാധിച്ച് ആദ്യ 15 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് കോവിഡിെന്റ പ്രശ്‌നങ്ങള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യത എ.ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്കാണെന്ന് പഠനം. മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് വരാനുള്ള സാധ്യത കൂടുതല്‍ എ.ബി, ബി രക്തഗ്രൂപ്പുകള്‍ക്കാണെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) പഠനത്തില്‍ പറയുന്നു.

‘ഒ’ രക്ത ഗ്രൂപ്പ് ഉള്ളവരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിച്ചത്. ഈ ഗ്രൂപ്പുകാരില്‍ തന്നെ അവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണ പഠനത്തില്‍ പറയുന്നു.

എ.ബി രക്തഗ്രൂപ്പിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നില്‍ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തല്‍. ഒ ഗ്രൂപ്പിലുള്ള ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. സിഎസ്‌ഐആര്‍, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

അതേസമയം, മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു. സസ്യാഹാരത്തില്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യസത്തിന് കാരണമെന്നാണ് പറയുന്നത്.

ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140ഓളം ഡോക്ടര്‍മാര്‍ വിശകലനം ചെയ്‌തെന്നും സിഎസ്‌ഐആര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week