KeralaNews

മെരുങ്ങാതെ മലപ്പുറം,സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം

മലപ്പുറം: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന ജില്ലയായി മലപ്പുറം. ഇന്ന് 47 മലപ്പുറം സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി മലപ്പുറത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഇതോടെ 244 പേരാണ് നിലവില്‍ കോവിഡ് ബാധിതരായിരിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികളുള്ള ജില്ലയായിരുന്നതിനാല്‍ മലപ്പുറത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ കണക്കു കൂട്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്കാണ് കണക്കുകള്‍ നീങ്ങുന്നത്.

ഇന്ന് പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ ജില്ലയില്‍ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്ന പ്രവണത മലപ്പുറത്തുണ്ടെന്ന് പൊലീസ് പറയുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ ദിവസവും നൂറും ഇരുന്നൂറും കേസുകള്‍ മലപ്പുറത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 22 പേരുടെ ഫലം നെഗറ്റീവായത് ജില്ലയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്നു.

*

ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയുമായി അടുത്തിടപഴകിയ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 32 വയസുകാരന്‍, മെയ് 19 ന് രോഗബാധയുണ്ടായ ചുങ്കത്തറ സ്വദേശിയുമായി അടുത്തിടപഴകിയ ചുങ്കത്തറ ചേങ്ങാട്ടൂര്‍ സ്വദേശി 44 വയസുകാരി, മെയ് 19 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി നേരിട്ട് ഇടപഴകിയ എടക്കര പാലേമാട് സ്വദേശി 39 വയസുകാരന്‍, കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരനുമായി ഇടപഴകിയ നിലമ്പൂര്‍ സ്വദേശി 36 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ 26 വയസുകാരനും കോഴിക്കോട്ടെ വിമാനത്താവള ജീവനക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. വട്ടംകുളം സ്വദേശികളായ 39 വയസുകാരന്‍, 50 വയസുകാരി, 33 വയസുകാരി, 23 വയസുകാരന്‍, 32 വയസുകാരി എന്നിവര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ നിന്ന് വടകര വഴി ജൂണ്‍ 14 ന് ജില്ലയില്‍ തിരിച്ചെത്തിയ പുല്‍പ്പറ്റ സ്വദേശി 26 വയസുകാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ചെന്നൈയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തിയ വാഴയൂര്‍ മുണ്ടയില്‍ത്താഴം സ്വദേശികളായ 19 വയസുകാരന്‍, 25 വയസുകാരന്‍, പശ്ചിമ ബംഗാളില്‍ നിന്ന് ജൂണ്‍ ഏഴിനെത്തിയ പറപ്പൂര്‍ ഒഴിപ്പുറം സ്വദേശി 31 വയസുകാരന്‍, മുംബൈയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കോട്ടക്കല്‍ സ്വദേശി 32 വയസുകാരന്‍,

ആന്ധ്രയില്‍ നിന്ന് ജൂണ്‍ 13 ന് എത്തിയ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി 34 വയസുകാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് എത്തിയ വഴിക്കടവ് കാരക്കോട് സ്വദേശിനി 26 വയസുകാരി, മുംബൈയില്‍ നിന്ന് ജൂണ്‍ 12 ന് എത്തിയ വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി 29 വയസുകാരന്‍, ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കുറുവ പാങ്ങ് സ്വദേശി 26 വയസുകാരന്‍, ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 10 ന് എത്തിയ ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി 27 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തിയ റെയില്‍വെ ജീവനക്കാരനായ കോഡൂര്‍ സ്വദേശി 34 വയസുകാരന്‍,

പൂനെയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ നാലിന് എത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 30 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശികളായ 42 വയസുകാരന്‍, 32 വയസുകാരി, എട്ട് വയസുകാരി, ആറ് വയസുകാരന്‍, ജൂണ്‍ 11 ന് നാഗ്പൂരില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 38 വയസുകാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍.
ജൂണ്‍ 18 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തൃപ്രങ്ങോട് സ്വദേശി 51 വയസുകാരന്‍,

ജൂണ്‍ നാലിന് മസ്‌കറ്റില്‍ നിന്ന് കൊച്ചിവഴിയെത്തിയ മൊറയൂര്‍ സ്വദേശിനി 29 വയസുകാരി, ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ സ്വദേശിനി ആറ് വയസുകാരി, ജൂണ്‍ 22 ന് കുവൈത്തില്‍ നിന്നെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി 33 വയസുകാരന്‍, ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസുകാരൻ

ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 62 വയസുകാരന്‍, ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 35 വയസുകാരി, ജൂണ്‍ 14 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 22 വയസുകാരന്‍, ജൂണ്‍ 19ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി 36 വയസുകാരന്‍.

ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 34 വയസുകാരന്‍, ജൂണ്‍ അഞ്ചിന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 23 വയസുകാരന്‍, ജൂണ്‍ 11 ന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ വളമംഗലം സ്വദേശി 29 വയസുകാരന്‍, ജൂണ്‍ അഞ്ചിന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 28 വയസുകാരന്‍.

ജൂണ്‍ 12 ന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി 45 വയസുകാരന്‍, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ അരൂക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി 24 വയസുകാരന്‍, ജൂണ്‍ ഒന്നിന് മസ്‌കഥ്ഥില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ വട്ടംകുളം സ്വദേശി 47 വയസുകാരന്‍, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് ഉപ്പട സ്വദേശികളായ 32 വയസുകാരന്‍, എഴ് വയസുകാരി, ജൂണ്‍ 17 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് സ്വദേശി 44 വയസുകാരന്‍, ജൂണ്‍ രണ്ടിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനമങ്ങാട് ആലിപ്പറമ്പ് സ്വദേശി 21 വയസുകാരന്‍.

ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര തിരുത്തി സ്വദേശി 53 വയസുകാരന്‍ എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരിലെത്തിയ കോട്ടയം സ്വദേശികളായ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പരപ്പനങ്ങാടിയിലെ ഒരു വാര്‍ഡ് മാത്രമാണ് നേരത്തെ കണ്ടൈന്‍മെന്റ് സോണായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ജില്ലയിലെ തെന്നല ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ( വാര്‍ഡുകള്‍ – 1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker