കൊവിഡ് 19: സംസ്ഥാനത്ത് ഒരു മരണം കൂടി

കോഴിക്കോട്:കൊവിഡ് ബാധിച്ച സംസ്ഥാനത്ത് ഒരു മരണം കൂടി.കൊവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിയായ 63 കാരിയാണ് മരിച്ചത്.

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു.

ഇവരുമായി സമ്പർക്കം പുല‍ര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതിന് വ്യക്തമായ ഒരു സൂചനയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News