28.9 C
Kottayam
Friday, June 14, 2024

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Must read

കോഴിക്കോട്: നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.

ബെംഗളുരുവിൽ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയം. രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. അതെ സമയം രാഹുലിന്റെ അമ്മയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു.

അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി. പെൺകുട്ടിയുടെ വീട്ടുകാരോട് രാഹുൽ ജർമനിയിൽ ജോലിയുണ്ടെന്ന് പറഞ്ഞതു കളവാണോയെന്ന് പൊലീസ് സംശയിക്കുന്നു.

വിദേശ ഏജൻസികളുടെ സഹായത്തോടെ വിവരങ്ങൾ അന്വേഷിക്കാനാണ് പദ്ധതി. ഇന്റർപോളിന്റെ സഹായവും തേടുന്നുണ്ട്. പെൺകുട്ടിയെ വിവാഹം കഴിഞ്ഞു ജർമനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ വാക്കുകൾ കളവാണെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week