29.4 C
Kottayam
Saturday, June 6, 2026

‘2 മലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, മൃതദേഹം എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു’; മന്ത്രി വീണ ജോർജ്

Must read

കൊച്ചി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. മലയാളികൾ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചിയിലേക്ക് ഇവ നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കൊച്ചിയിൽ 25 ആംബുലൻസുകൾ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്. ഇതില്‍ 23 പേര്‍ മലയാളികളാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. 

തിരിച്ചറിയാൻ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. 9പേര്‍ പരിക്കേറ്റ ഗുരുതരാവസ്ഥയിലാണെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. 

- Advertisement -

40 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫ്ലൈറ്റ് സംബന്ധിച്ച വിവരം ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടിയിട്ടില്ല. കുവൈത്ത് എയർവെയ്സ് ചാറ്റേർഡ് ഫ്ലൈറ്റിൽ മൃതദേഹങ്ങള്‍ എത്തിക്കുമെന്നാണ് കിട്ടുന്ന വിവരം. ഏത്  വിമാനത്താവളത്തിലായിരിക്കും വിമാനം എത്തുക എന്ന് വ്യക്തമായിട്ടില്ല. കേരളത്തിൽ എത്തിച്ചതിന് ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.

- Advertisement -

ഇന്ത്യൻ എയർഫോഴ്സ് വിമാനം ആണോ, കുവൈത്ത് എയർവെയ്സ് വിമാനം ആണോ എന്നത് സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. എംബസിയുമായി സംസാരിക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ കൃത്യമായ വിവരം കിട്ടിയേക്കും. അപകടവുമായി ബന്ധപ്പെട്ട് കമ്പനി ഉടമയുമായി ബന്ധപ്പെട്ടിട്ടില്ല. നിലവിൽ ശ്രദ്ധ രക്ഷാദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകകേരള സഭയുടെ ശക്തിയാണ് കുവൈത്തിൽ ഇപ്പോൾ കാണുന്ന ഹെൽപ്പ് ഡെസ്കെന്നും ഒരു മണിക്കൂറിനുള്ളിൽ ഹെല്പ് ഡെസ്ക് സജ്ജമാക്കാനായെന്നും ഇത് പ്രവാസികളുടെ ശക്തിയാണെന്നും ലോക കേരള സഭയുടെ പ്രതിഫലനമാണ് ഇതെന്നും അജിത്ത് കോളശേരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week