KeralaNews

കൊവിഡ് രോഗികള്‍: പാലക്കാട്,തൃശൂര്‍,കാസര്‍ഗോഡ്‌

പാലക്കാട്: ജില്ലയില്‍ ഇന്ന് ഏഴ് വയസ്സുകാരനും 81 കാരിക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*മഹാരാഷ്ട്ര-2*
കാരാകുറുശ്ശി സ്വദേശികളായ അമ്മയും(47) മകളും (23),

*ഖത്തര്‍-1*
അലനല്ലൂര്‍ കാഞ്ഞിരംപാറ സ്വദേശി (41 പുരുഷന്‍)

*യുഎഇ-3*
തെങ്കര കൈതച്ചിറ സ്വദേശി (31 പുരുഷന്‍),

ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശി (54 പുരുഷന്‍),

ദുബായില്‍ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി (38 പുരുഷന്‍)

*കുവൈത്ത്-9*
അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (24 പുരുഷന്‍),

തരൂര്‍ അത്തിപ്പറ്റ സ്വദേശി (28 പുരുഷന്‍),

കണ്ണാടി സ്വദേശി (25 പുരുഷന്‍),

അടിപ്പെരണ്ട അയിലൂര്‍ സ്വദേശി (28 പുരുഷന്‍),

കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി(29 പുരുഷന്‍),

മുന്നൂര്‍കോട് പൂക്കോട്ടുകാവ് (34 പുരുഷന്‍),

മുടപ്പല്ലൂര്‍ വണ്ടാഴി സ്വദേശി (51 പുരുഷന്‍),

വണ്ടാഴി കിഴക്കേത്തറ സ്വദേശി (28 പുരുഷന്‍),

വടക്കഞ്ചേരി ആയക്കാട് സ്വദേശി (32 പുരുഷന്‍)

*തമിഴ്‌നാട്-8*
ശ്രീകൃഷ്ണപുരം വലംപിരിമംഗലം സ്വദേശി (55 പുരുഷന്‍),

പൂക്കോട്ടുകാവ് പരിയാനംപറ്റ സ്വദേശികളായ അമ്മയും(81) മകളും(41), ചെറുമകനും(7), ഇവരുടെ ബന്ധു(21 പുരുഷന്‍).41 വയസ്സുകാരിയുടെ മകള്‍ക്ക് ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ചിരുന്നു.

കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ ദമ്പതികള്‍ക്കും (46 സ്ത്രീ,52 പുരുഷന്‍) മകനും (21)

*സൗദി-1*
ദമാമില്‍ നിന്നും വന്ന പട്ടാമ്പി കിഴായൂര്‍ സ്വദേശി (37 പുരുഷന്‍)

*ഖത്തര്‍-1*
കരിമ്പുഴ സ്വദേശി (56 പുരുഷന്‍)

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 260 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണ്.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ഇന്ന് രോഗമുക്തി .വീടുകളില്‍ 5456 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 428 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5884 പേരാണ്.പുതിയതായി 359 പേരെ നീരിക്ഷണത്തിലാക്കി. 545 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
338 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

തൃശൂര്‍

തൃശൂര്‍: ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

15.06.2020 ന് വെസ്റ്റ് ബംഗാളില്‍ നിന്ന് ചാലക്കുടിയിലേക്ക് വന്ന(24 വയസ്സ്, പുരുഷന്‍),11.06.2020 ന് കുവൈറ്റില്‍ നിന്ന് കുറു വിലശ്ശേരി സ്വദേശി(43 വയസ്സ്, പുരുഷന്‍), കുവൈറ്റില്‍ നിന്ന് വന്ന പാളയം പറമ്പ് സ്വദേശി(48 വയസ്സ്, പുരുഷന്‍),15.06 2020 ന് വെസ്റ്റ് ബംഗാളില്‍ നിന്ന് ചാലക്കുടിയിലേക്ക് വന്ന(46 വയസ്സ്, പുരുഷന്‍),16.06.2020 ന് ഈജിപ്തില്‍ നിന്ന് മറ്റത്തൂര്‍ സ്വദേശി( 48 വയസ്സ്, പുരുഷന്‍),12.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന നെന്‍മണിക്കര സ്വദേശി(43 വയസ്സ്, പുരുഷന്‍)

12.06.3020 ന് കുവൈറ്റില്‍ നിന്ന് വന്ന വലപ്പാട് സ്വദേശി(43 വയസ്സ്, പുരുഷന്‍),23.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന മുരിയാട് സ്വദേശി(47 വയസ്സ്, പുരുഷന്‍),12.06.2020 ന് ദുബായില്‍ നിന്ന് വന്ന താണിശ്ശേരി സ്വദേശി(35 വയസ്സ്, പുരുഷന്‍),24.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി(37 വയസ്സ്, പുരുഷന്‍),19.06.2020 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(47 വയസ്സ്, പുരുഷന്‍), ജൂത തെരുവില്‍ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ(38 വയസ്സ്, പഴഞ്ഞി)

14.06.2020 ന് ഖസാക്കിസ്ഥാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ‘(37 വയസ്സ്, പുരുഷന്‍),18.06.2030 ന് കുവൈറ്റില്‍ നിന്ന് വന്ന പൂപ്പത്തി സ്വദേശി വന്ന(31 വയസ’, പുരുഷ’),22.06.2020 ന് ബാംഗ്‌ളൂര്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (49 വയസ്സ്, പുരുഷന്‍),17.06.2020 ന് കോയമ്പത്തര്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (33 വയസ്സ, പുരുഷന്‍),17.06.2020 ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി(19 വയസ്സ്, പുരുഷന്‍),17.06 .2020 ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി(44 വയസ്സ്, പുരുഷന്‍),01.06.2020 ന് ബഹ്‌റിനില്‍ നിന്ന് വന്ന ആര്‍ത്താറ്റ് സ്വദേശി(6 വയസ്സുള്ള ആണ്‍കുട്ടി)

19.06.2020 ന് ഖത്തറില്‍ നിന്ന് വന്നപറ വട്ടാനി സ്വദേശി(36 ,യവയസ്സ്, പുരുഷന്‍), കോയമ്പത്തൂരില്‍ നിന്ന് വന്ന ചേലക്കോട് സ്വദേശി(65 വയസ്സ്, പുരുഷന്‍) യു. എ. ഇ .ല്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(31 വയസ്സ, പുരുഷന്‍) എന്നിവര്‍ക്ക്22 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച് വെസ്റ്റ് ബംഗാളില്‍ നിന്ന് വന്ന 2 പേര്‍ ചാലക്കുടിയില്‍ വൈദ്യുതി സംബന്ധമായ ജോലിയ്ക്കായി കോണ്‍ട്രാക്ടര്‍ കൊണ്ടുവന്ന35 പേരില്‍ ഉള്‍പ്പെടുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker