30.2 C
Kottayam
Sunday, October 13, 2024

CATEGORY

RECENT POSTS

സ്‌കൂളുകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍; നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ആശുപത്രിയില്‍...

ആലപ്പുഴ എസ്.ഡി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; നാലു പേര്‍ക്ക് പരിക്ക്, രണ്ടു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ആലപ്പുഴ എസ്.ഡി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകരായ ശ്യം, ആകാശ്, അഭിജിത്, സല്‍മാന്‍...

നാടിനൊരു പുതിയ ഷെഹല,അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ പേരിട്ട് അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് ഷെഹ്ല എന്ന് പേരിട്ട് അധികൃതര്‍. പാമ്പുകടിയേറ്റ് മരിച്ച ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹ്ലയുടെ ഓര്‍മ്മയിലാണ് കുഞ്ഞിന് പേരിട്ടത്....

മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്; പൊളിക്കല്‍ നിര്‍ത്തിവെച്ചു

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍. സുരക്ഷ ഉറപ്പാക്കാതെ കെട്ടിടം പൊളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ അപകട സാധ്യത കൂടുതലാണെന്നും ആല്‍ഫ സെറിന്‍ ഫ്ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ...

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി

നടി രസ്ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരനാണ് രസ്നയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂരില്‍ വച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്...

ഒരു കോടി രൂപയുടെ അവസരം നിഷേധിച്ച് സായ് പല്ലവി! കാരണം ഇതാണ്

തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ പ്രേമത്തിലെ മലര്‍ മിസിനെ മലയാളി പ്രേഷകര്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താരം പുലിയാണ്. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും...

തിരുവനന്തപുരത്ത് സ്വന്തം മകളെ അമ്മ കാഴ്ച വെച്ചത് യാചകരടക്കമുള്ളവര്‍ക്ക്! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം മകളെ യാചകരടക്കമുള്ളവര്‍ക്ക് കാഴ്ച വച്ച മാതാവ് അറസ്റ്റില്‍. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം. ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പുരുഷന്‍മാര്‍ക്കൊപ്പം കഴിഞ്ഞുവന്ന...

ഏറ്റുമാനൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിമലാ ഹോസ്പിറ്റലിന് സമീപമായിരിന്നു അപകടം. ശബരിമലയില്‍ നിന്ന് മടങ്ങി വരുകയായിരുന്ന...

കൂട്ടുകാരിയ്ക്ക് വേണ്ടി വീറോടെ ശബ്ദമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ താരമായ ആ കൊച്ചുമിടുക്കിയെ പരിചയപ്പെടാം

വയനാട്: ബത്തേരിയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അധ്യാപകരും ഡോക്ടര്‍മാരും അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതോടെ വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. കൂട്ടുകാരിയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍...

മാവേലിക്കരയില്‍ ക്രിക്കറ്റ് ബാറ്റ് തലയില്‍ക്കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

മാവേലിക്കര: അബദ്ധത്തില്‍ ക്രിക്കറ്റ് ബാറ്റ് തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീതാണ് മരിച്ചത്.

Latest news