നടി രസ്‌ന പവിത്രന്‍ വിവാഹിതയായി

നടി രസ്ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരനാണ് രസ്നയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂരില്‍ വച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുത്തു. പരമ്പരാഗത വേഷത്തിലാണ് താരം വിവാഹത്തിനൊരുങ്ങിയത്. വിവാഹ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലഭിനയിച്ച രസ്ന പൃഥ്വിരാജ് നായകനായ ഊഴം, ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സ്വര്‍ണ്ണ മത്സ്യം, ആമി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘തെരിയുമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായി എത്തി ശ്രദ്ധനേടിയിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News