ഒരു കോടി രൂപയുടെ അവസരം നിഷേധിച്ച് സായ് പല്ലവി! കാരണം ഇതാണ്
തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ പ്രേമത്തിലെ മലര്‍ മിസിനെ മലയാളി പ്രേഷകര്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താരം പുലിയാണ്. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കില്‍ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള വാര്‍ത്തകളും വന്നിരിന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ സ്വന്തം നിലപാടുകള്‍ കൃത്യമായി താരം തുറന്നുപറഞ്ഞിരുന്നു.
നേരത്തെ രണ്ടു കോടിയുടെ പരസ്യം താരം വേണ്ടെന്നുവച്ചിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിന്നു. ഇപ്പോള്‍ ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയത്. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിന് വേണ്ടിയായിരുന്നു താരത്തെ ബന്ധപ്പെട്ടവര്‍ സമീപിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഈ ഓഫര്‍ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം തുറന്നടിച്ചുവത്രേ.