KeralaNewsRECENT POSTS

തിരുവനന്തപുരത്ത് സ്വന്തം മകളെ അമ്മ കാഴ്ച വെച്ചത് യാചകരടക്കമുള്ളവര്‍ക്ക്! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം മകളെ യാചകരടക്കമുള്ളവര്‍ക്ക് കാഴ്ച വച്ച മാതാവ് അറസ്റ്റില്‍. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം. ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പുരുഷന്‍മാര്‍ക്കൊപ്പം കഴിഞ്ഞുവന്ന 39 കാരിയാണ് അറസ്റ്റിലായത്. ഇവരുടെ 14 കാരിയായ മകളെ ഭര്‍ത്താവായി തനിക്കൊപ്പം കൂടുന്നവര്‍ക്കെല്ലാം പീഡിപ്പിക്കാന്‍ അവസരം ഒരുക്കി നല്‍കുകയായിരിന്നു. എന്നാല്‍ കുട്ടിയുടെ ശക്തമായ ചെറുത്ത് നില്‍പ്പ് കാരണം പീഡനം നടന്നില്ല. പക്ഷേ, ഇവര്‍ പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും മറ്റും വിധേയമാക്കിയിരുന്നു.

2015 മുതല്‍ നിരന്തരം പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന കുട്ടിയുടെ മനോനില തെറ്റിയതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുന്നത്. തുടര്‍ന്ന് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരങ്ങള്‍ തുറന്നുപറയുന്നത്. പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അയല്‍വാസികളോടും മറ്റും അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഇവരുടെ വീട്ടില്‍ രാത്രിയും പകലും നിരന്തരം ആളുകള്‍ വന്നുപോകാറുള്ളതായും പലപ്പോഴും കുട്ടിയുടെ കരച്ചിലും നിലവിളിയും വഴക്കും കേട്ടിട്ടുള്ളതായും അയല്‍വാസികള്‍ പറഞ്ഞു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് വലിയമല പോലീസെത്തി വനിതാ പോലീസിന്റെ സഹായത്തോടെ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിന്റെ മരണശേഷം നിരവധി പരപുരുഷന്‍മാരുമായി താന്‍ ബന്ധപ്പെട്ടിട്ടുള്ളതായും അവരുടെ പ്രേരണയില്‍ മകളെയും പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയതായും സമ്മതിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker