KeralaNewsRECENT POSTS
ഏറ്റുമാനൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്
കോട്ടയം: ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിമലാ ഹോസ്പിറ്റലിന് സമീപമായിരിന്നു അപകടം. ശബരിമലയില്‍ നിന്ന് മടങ്ങി വരുകയായിരുന്ന വയനാട് സ്വദേശികളായ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവെലറില്‍ ഇടിക്കുകയായിരിന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തേത്തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News