കൂട്ടുകാരിയ്ക്ക് വേണ്ടി വീറോടെ ശബ്ദമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ താരമായ ആ കൊച്ചുമിടുക്കിയെ പരിചയപ്പെടാം
വയനാട്: ബത്തേരിയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അധ്യാപകരും ഡോക്ടര്‍മാരും അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതോടെ വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. കൂട്ടുകാരിയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഉറച്ച ശബ്ദത്തില്‍ ഷെഹ്ല നേരിട്ട നീതി നിഷേധം പങ്കുവെച്ച് ആ പെണ്‍കുട്ടിയെ എല്ലാവരും ഒരുപാട് ശ്രദ്ധിച്ചിരിന്നു. സമൂഹമാധ്യമങ്ങളിലും അവര്‍ ഏറെ ശ്രദ്ധനേടി.
അവളുടെ പേര് നിദാ ഫാത്തിമ. ഷെഹ്ല പഠിച്ചിരുന്നു സര്‍വജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിദ. നാളയുടെ പ്രതീക്ഷയാണിതെന്നാണ് സമൂഹമാധ്യമങ്ങള്‍ ഈ പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നത്. കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. മിക്കവരുടെയും കവര്‍ഫോട്ടോ ആയി നിദ ഫാത്തിമ മാറിക്കഴിഞ്ഞു. ഷെഹലയ്ക്ക് എന്താണ് സംഭവിച്ചതെന്നും ഇക്കാര്യം പറഞ്ഞ് ചെന്നപ്പോള്‍ അധ്യാപകര്‍ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്നും നിദ കൃത്യമായി എല്ലാവരേയും അറിയിക്കുന്നുണ്ട്.
നിദ കൈചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ ജോണ്‍സണ്‍ പട്ടവയലാണ് പകര്‍ത്തിയിരിക്കുന്നത്. ബത്തേരി-മൈസൂര്‍ ദേശീയപാതയിലെ യാത്രാ നിരോധനത്തിനെതിരെ സമരം നടന്ന കാലത്തെ നിദയുടെ ചിത്രമാണിത്. അന്ന് വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ഈ സമരത്തില്‍ പങ്കെടുത്തിരുന്നു.