KeralaNewsRECENT POSTS
നാടിനൊരു പുതിയ ഷെഹല,അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ പേരിട്ട് അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് ഷെഹ്ല എന്ന് പേരിട്ട് അധികൃതര്‍. പാമ്പുകടിയേറ്റ് മരിച്ച ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹ്ലയുടെ ഓര്‍മ്മയിലാണ് കുഞ്ഞിന് പേരിട്ടത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് ആറു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചത്. ഇവിടെ എത്തുന്ന 14ാമത്തെ കുഞ്ഞാണ് ഷെഹ്ല.കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി എസ്പി ദീപക് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News