29.8 C
Kottayam
Monday, July 27, 2026

CATEGORY

Home-banner

‘ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്, വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല’ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോചനീയാവസ്ഥ വിവരിച്ച് യുവതിയുടെ ഓഡിയോ

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശോചനീയാവസ്ഥ വിവരിച്ചുകൊണ്ടുള്ള യുവതിയുടെ ഓഡിയോ സന്ദേശം വൈറലാകുന്നു. കോവിഡ് വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയവെയാണ് യുവതിയെ...

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അദ്ധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം....

മലപ്പുറത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി

മലപ്പുറം: മദ്യലഹരിയില്‍ മലപ്പുറത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി. തിരൂര്‍ സ്വദേശിയായ പുളിക്കല്‍ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ധീക്കിനെ (27) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ശനിയാഴ്ച...

കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു; മരണസംഖ്യ 3,70,870 ആയി

വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണുകള്‍ പിന്‍വലിക്കാനൊരുങ്ങുമ്പോഴും ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 61,53,372 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3,70,870 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്....

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും...

പെട്രോള്‍ ഇനി വീട്ടുപടിക്കലെത്തും! ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നല്‍കിയേക്കും; സൂചന നല്‍കി പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ വാഹന ഉടമകളെ സഹായിക്കാന്‍ പെട്രോളിന്റെ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നല്‍കിയേക്കും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇതേക്കുറിച്ച് സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളും ഡീസലും ഓണ്‍ലൈനായി...

കൊവിഡ് വാക്‌സിനുമായി ചൈന; ഈ വര്‍ഷം അവസാനം മരുന്ന് വിപണിയില്‍ എത്തിയേക്കും, പ്രതിവര്‍ഷം 12 കോടി വാക്‌സിന്‍ നിര്‍മിക്കും

ബീജിംഗ്: കൊവിഡ് രോഗപ്രതിരോധത്തിന് വാക്‌സിന്‍ നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ പല രാജ്യങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലും വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമുതല്‍ ഭരണ-മേല്‍നോട്ട സമിതിയുടെ അക്കൗണ്ടിലാണ് കൊവിഡ്...

പൈലറ്റിന് കൊവിഡ്; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വന്ദേഭാരത് മിഷന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നു മോസ്‌കോയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലെ പൈലറ്റിനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പൈലറ്റിന്റെ സ്രവ...

രോഗം ബാധിച്ച രണ്ടു പേരില്‍ ഒരാള്‍ ഉറപ്പായും മരിക്കും! ഇനി വരാനിരിക്കുന്നത് കൊവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയ മഹാമാരി; ലോക ജനസംഖ്യയുടെ പകുതി പേരെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കും

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്സല്‍ ആണെന്ന് ഗവേഷകര്‍. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന...

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാളുടെ പരിശോധനാ ഫലം പുറത്ത്

കോഴിക്കോട്: ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തി അഴിയൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെ വൈകിട്ട് തലശേരി സഹകരണ ആശുപത്രിയില്‍വച്ചാണ് 62 കാരന്‍ മരിച്ചത്. ഷാര്‍ജയില്‍ നിന്ന് ഭാര്യക്കൊപ്പം ഈ...

Latest news