കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു; മരണസംഖ്യ 3,70,870 ആയി
വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണുകള്‍ പിന്‍വലിക്കാനൊരുങ്ങുമ്പോഴും ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 61,53,372 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3,70,870 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. 27,34,549 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-18,16,820, ബ്രസീല്‍-4,98,440, റഷ്യ-3,96,575, സ്‌പെയിന്‍-2,86,308, ബ്രിട്ടന്‍-2,72,826, ഇറ്റലി- 2,32,664, ഫ്രാന്‍സ്- 1,88,625, ജര്‍മനി- 183,294, ഇന്ത്യ-1,81,827, തുര്‍ക്കി-1,63,103, പെറു-1,55,671, ഇറാന്‍-1,48,950, ചിലി-94,858, കാനഡ-90,190, മെക്‌സിക്കോ- 87,512, സൗദി അറേബ്യ- 83,384, ചൈന-83,001, പാക്കിസ്ഥാന്‍- 66,457, ബെല്‍ജിയം- 58,186, ഖത്തര്‍- 55,262.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,05,557, ബ്രസീല്‍-28,834, റഷ്യ-4,555, സ്‌പെയിന്‍-27,125, ബ്രിട്ടന്‍-38,376, ഇറ്റലി- 33,340, ഫ്രാന്‍സ്- 28,771, ജര്‍മനി- 8,600, ഇന്ത്യ-5,185, തുര്‍ക്കി-4,515, പെറു-4,371, ഇറാന്‍-7,734, ചിലി-997, കാനഡ-7,073, മെക്‌സിക്കോ- 9,779, സൗദി അറേബ്യ- 480, ചൈന-4,634, പാക്കിസ്ഥാന്‍- 1,395, ബെല്‍ജിയം- 9,453, ഖത്തര്‍- 36.