പത്തനംതിട്ട: മദ്യലഹരിയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. പത്തനംതിട്ട കവിയൂരിലാണ് സംഭവം. കവിയൂര്‍ സ്വദേശിയായ എബ്രഹാം തോമസിനെ മകന്‍ അനില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിലെത്തിയാണ് അനില്‍ പിതാവിനെ മര്‍ദിച്ചത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം മര്‍ദത്തിലേക്ക് എത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു.
തല്ലരുതെന്ന് പിതാവ് കരഞ്ഞ് പറയുന്നത് വീഡിയോയിലുണ്ട്. സംഭവത്തില്‍ അനിലിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News