കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച 28 വയസുകാരന്റെ ആരോഗ്യ നില അതീവഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 28 വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത് സ്വദേശിക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 28 വയസ്സുകാരനായ ഇയാളെ ജൂണ്‍ 14-നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്നു വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. സമ്പര്‍ക്കം മൂലം ഇന്ന് മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News