KeralaNews

മന്ത്രി എം എം മണി ആശുപത്രി വിട്ടു

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദുതി വകുപ്പു മന്ത്രി എംഎം മണി ആശുപത്രി വിട്ടു.

മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് ഇ എൻ ടി വിഭാഗത്തിൽ ചെക്കപ്പിനായെത്തിയ മന്ത്രിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്മിറ്റ് ചെയ്തത്. ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടർന്നു.

ചൊവ്വാഴ്ച നടന്ന സ്കാനിംഗ്‌ പരിശോധനയിൽ പുതിയ രക്തസ്രാവലക്ഷണങ്ങളില്ലെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ മെഡിക്കൽ ബോർഡ് യോഗം മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. വൈകുന്നേരത്തോടെ മന്ത്രി ആശുപത്രി വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker