രോഗം ബാധിച്ച രണ്ടു പേരില്‍ ഒരാള്‍ ഉറപ്പായും മരിക്കും! ഇനി വരാനിരിക്കുന്നത് കൊവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയ മഹാമാരി; ലോക ജനസംഖ്യയുടെ പകുതി പേരെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കും
ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്സല്‍ ആണെന്ന് ഗവേഷകര്‍. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണിതെന്ന അമേരിക്കന്‍ ഗവേഷകനായ ഡോ.മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.
ഇനി വരുന്നത് കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന മഹാമാരിയാകും ലോകത്ത് സംഭവിക്കുക. നിലവില്‍ വ്യാപിച്ചിരിക്കുന്ന കൊവിഡ് 19 കാറ്റഗറി രണ്ട് അല്ലെങ്കില്‍ മൂന്ന് ഗണത്തില്‍ പെടുത്താവുന്ന മഹാമാരിയാണ്. ഇനി വരുന്ന മഹാമാരിയില്‍ രോഗം ബാധിച്ച രണ്ടു പേരില്‍ ഒരാള്‍ ഉറപ്പായും മരിക്കും.
കോടി വരുന്ന ലോക ജനതയെ ആകെ ബാധിക്കുന്ന ആ മഹാമാരി കൊവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയാകുമെന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ എഴുതിയ ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
അടുത്ത വൈറസ് വ്യാപനം കോഴികളില്‍ നിന്നാകാം ഉണ്ടാവുകയെന്നാണ് ഇദേഹത്തിന്റെ പ്രവചനം. ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍ നിന്ന് വൈറസ് ബാധയുണ്ടാകുമെന്നാണ് ഇദേഹം വ്യക്തമാക്കുന്നത്. സസ്യാഹാരത്തിന്റെ വക്താക്കളിലൊരാളാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍.