ചെന്നൈ: വി.കെ ശശികലയ്ക്ക് കൃഷ്ണഗിരിയില്‍ ഒരുക്കിയ സ്വീകരണത്തിനിടെ രണ്ടു കാറുകള്‍ക്ക് തീപിടിച്ചു. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപം ശശികല എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് കാറുകള്‍ അഗ്‌നിക്കിരയായത്. കാറുകള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
രാവിലെ ചെന്നൈയില്‍ നിന്നു യാത്ര തിരിച്ച ശശികലയ്ക്ക് അകമ്പടിയായി നൂറോളം വാഹനങ്ങളും ഒപ്പമുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ ശശികലയുടെ കാറിലെ അണ്ണാ ഡിഎംകെ പതാക പോലീസ് നോട്ടീസ് നല്‍കി നീക്കി. ഇതോടെ കൊടികെട്ടിയ പ്രവര്‍ത്തകന്റെ വാഹനത്തിലാണ് ശശികല യാത്ര തുടരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News