24.3 C
Kottayam
Monday, June 15, 2026

കൊട്ടാരക്കരയില്‍ നിന്ന് കാണാതായ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെത്തി

Must read

കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ നിന്നു കാണാതായ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെത്തി. കൊല്ലം പാരിപ്പള്ളിയിലാണ് ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.

ഇന്ന് രാവിലെയാണ് കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് കാണാനില്ലെന്ന് അധികൃതര്‍ക്ക് മനസിലാകുന്നത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബസ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് വിചിത്ര മോഷണം നടന്നതെന്ന് കരുതുന്നു.

ഞായറാഴ്ച രാത്രി 9.30 ഓടെ സര്‍വീസിംഗിന് ഗാരേജില്‍ കയറ്റിയ വാഹനം പിന്നീട് 12.30 ഓടെ പുറത്തിറക്കിയതാണെന്ന് ജീവനക്കാര്‍ പറയുന്നു. ഡിപ്പോയ്ക്ക് സമീപത്തെ മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ റോഡ് വശത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ ഡിപ്പോ അധികൃതര്‍ ബസ് തിരഞ്ഞെങ്കിലും കണ്ടില്ല.

പിന്നീട് പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാര്‍ ആരെങ്കിലും ബസ് മാറിക്കൊണ്ടുപോയി എന്ന് ഡിപ്പോ അധികൃതര്‍ കരുതി. പുലര്‍ച്ചെ സര്‍വീസ് തുടങ്ങിയ ബസിലെ ജീവനക്കാരെയെല്ലാം വിളിച്ച് തിരക്കിയെങ്കിലും ആരും ബസ് കൊണ്ടുപോയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് മോഷണം പോയെന്ന ബോധ്യം ഡിപ്പോ അധികൃതര്‍ക്ക് ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി, പരിശോധന യുവാവിൻ്റെ നടത്തത്തിൽ സംശയം തോന്നിയതോടെ

കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം...

മന്ത്രിയെ 'കിങ്ങിണിക്കുട്ടന്‍' എന്ന് പരിഹസിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

താമരശ്ശേരി: ആരോഗ്യമന്ത്രിയെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്. താമരശേരി തോറ്റാമ്പുറം സ്വദേശി ബിബിനെതിരെയാണ് കേസ്. നിപ വാര്‍ത്താസമ്മേളം നടത്തുന്നതിനിടെയായിരുന്നു കമന്റിട്ടത്. കലാപാഹ്വാനത്തിന് പുറമേ മനഃപൂര്‍വം സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള...

നിപയിൽ ആശ്വാസം, പുതിയ രോഗബാധയില്ല; സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ്...

Popular this week